തൃശൂർ: ആലത്തൂരിൽ ഒരു വിഭാഗം സി.പി.എം പ്രവർത്തകർ മനഃപൂർവം ആക്രമണം നടത്തിയതായി കോൺഗ്രസ് നേതാക്കൾ പറഞ്ഞു. തിരഞ്ഞെടുപ്പിന്റെ രണ്ട് നാൾ മുമ്പ് ഭീതി പരത്താനുള്ള ഇത്തരം നീക്കങ്ങൾ ജനത്തെ പിൻതിരിപ്പിക്കില്ലെന്ന് ആലത്തൂർ തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ പി.എ. മാധവൻ പറഞ്ഞു. വി.എസ്. വിജയരാഘവൻ, പി.എ. മാധവൻ, വി.സി. കബീർ എന്നിവർ ആലത്തൂർ ആശുപത്രിയിൽ എത്തി പരിക്കേറ്റ സ്ഥാനാർത്ഥി രമ്യ ഹരിദാസിനെയും അനിൽ അക്കര എം.എൽ.എയെയും സന്ദർശിച്ചു.