പരിയാരം പഞ്ചായത്തിലെ കുറ്റിക്കാട് കോൺഗ്രസിൽ നിന്നും എൽ.ജെ.ഡിയിൽ ചേർന്നവരെ ജില്ലാ പ്രസിഡന്റ് യൂജിൻ മോറേലി പതാക നൽകി സ്വീകരിക്കുന്നു.
ചാലക്കുടി: കുറ്റിക്കാട് മേഖലയിലെ അമ്പതോളം കോൺഗ്രസ് പ്രവർത്തകർ എൽ.ജെ.ഡിയിൽ ചേർന്നു. എ.യു. കുമാരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പ്രസിഡന്റ് യൂജിൻ മോറേലി പതാക കൈമാറി ഇവരെ സ്വീകരിച്ചു.