kottikalasam
തൃപ്രയാറിൽ മുന്ന് മുന്നണികളുടെയും നേത്യത്വത്തിൽ നടന്ന കൊട്ടിക്കലാശം

തൃപ്രയാർ: പരസ്യപ്രചാരണത്തിന് തൃപ്രയാറിൽ ആവേശകരമായ സമാപനം. മൂന്ന് മുന്നണികളുടെയും പ്രവർത്തകർ തൃപ്രയാറിനെ ഇളക്കി മറിച്ചു. ഓരോ മുന്നണിക്കും ജംഗ്ഷനിൽ പൊലീസ് പ്രത്യേകം സ്ഥലം അനുവദിച്ചത് മൂലം അനിഷ്ടസംഭവങ്ങൾ ഒന്നും ഉണ്ടായില്ല. വൈകീട്ട് നാലോടെ തന്നെ ഇരുചക്രവാഹനങ്ങളിലും പ്രകടനമായും പ്രവർത്തകർ ജംഗ്ഷനിലെത്തി.

ജംഗ്ഷനിൽ എൽ.ഡി.എഫ് പ്രവർത്തകരും തെക്ക് ഭാഗത്ത് ബി.ജെ.പി പ്രവർത്തകരും വടക്കുഭാഗത്ത് യു.ഡി.എഫ് പ്രവർത്തകരും അണിനിരന്നു. കാവടിയും ശിങ്കാരിമേളവും ബാൻഡും അരങ്ങ് കൊഴുപ്പിച്ചു. മുന്നണി പ്രവർത്തകർ ആടിത്തിമിർത്തു. കൊട്ടിക്കലാശത്തെ തുടർന്ന് രണ്ട് മണിക്കൂർ നേരമാണ് ജംഗ്ഷനിലൂടെയുള്ള ഗതാഗതം സ്തംഭിച്ചത്. വാഹനങ്ങൾ പൊലീസ് വഴിതിരിച്ചു വിട്ടു.