തൃശൂർ : ആലത്തൂരിൽ പ്രചാരണ കൊട്ടിക്കലാശത്തിനിടെ തനിക്കെതിരെ ആക്രമണം നടത്തിയത് സി.പി.എമ്മിലെ ഒരു വിഭാഗമാണെന്ന് ആലത്തൂർ ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ് പറഞ്ഞു. കോൺഗ്രസ് പ്രവർത്തകരാണ് അക്രമം നടത്തിയതെന്ന് പ്രചരിപ്പിക്കുന്ന ഇടത് മുന്നണി കള്ളപ്രചാരണത്തിന് ജനങ്ങളോട് കണക്ക് പറയേണ്ടി വരും. ഇടത് മുന്നണി കൺവീനർ എ. വിജയരാഘവനെതിരെ കോടതിയിൽ പരാതി നൽകിയപ്പോൾ തന്നെ ചില മുറുമുറുപ്പുകൾ ഉയർന്നിരുന്നു. ഇതിന്റെ വൈരാഗ്യമാണോ ആക്രമണത്തിന് കാരണമെന്ന് അറിയില്ലെന്നും രമ്യ പറഞ്ഞു...