ഇരിങ്ങാലക്കുട: തേലപ്പിള്ളി സെന്ററിൽ സ്ഥാപിച്ചിരുന്ന ഇടതുപക്ഷ മുന്നണി സ്ഥാനാർത്ഥി രാജാജി മാത്യു തോമസിന്റെ കൂറ്റൻ കട്ടൗട്ടും വോട്ടഭ്യർത്ഥിക്കുന്ന അരിവാൾ ധാന്യക്കതിർ അടയാളത്തോടു കൂടിയ ബോർഡ് കുത്തിക്കീറിയും തല്ലിപ്പൊളിച്ചും നിരത്തിലെറിഞ്ഞും നശിപ്പിച്ചു. ഇന്നലെ രാത്രിയിൽ ചെയ്തതാകാം എന്ന് സംശയിക്കപ്പെടുന്നു. കേരള പുലയ മഹാസഭയുടെ സ്ഥാപകനും കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവുമായിരുന്ന ചാത്തൻമാസ്റ്ററുടെ ചരമദിനാചരണത്തോടനുബന്ധിച്ച് സ്മൃതികുടീരത്തിൽ പുഷ്പാർച്ചന നടത്തി തിരിച്ചുപോകുന്ന ഇടതുപക്ഷ മുന്നണി നേതാക്കളായ കെ.പി രാജേന്ദ്രൻ , ഉല്ലാസ് കളക്കാട്ട് ,കെ. ശ്രീകുമാർ , ടി. കെ സുധീഷ് , പി. മണി , എൻ.കെ ഉദയപ്രകാശ് തുടങ്ങിയവർ വാർത്തയറിഞ്ഞയുടൻ സ്ഥലം സന്ദർശിച്ച് പൊലീസിന്റെയും ഇലക്ഷൻ കമ്മിഷന്റെയും ശ്രദ്ധ വേണ്ട പോലെ വേണമെന്ന് അഭ്യർത്ഥിച്ചു...