പുതുക്കാട്: പുതുക്കാട് നിയോജക മണ്ഡലത്തിലെ ആദിവാസി കോളനികളിലുള്ള വോട്ടർമാർക്ക് ഇക്കുറിയും വോട്ട് ചെയ്യാൻ കുറ്റമറ്റ സൗകര്യം ഏർപെടുത്തി. വരന്തരപ്പിള്ളി, മറ്റത്തൂർ ഗ്രാമപഞ്ചയത്തുകളിലാണ് ആദിവാസി കോളനികൾ. വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിലെ കുളിച്ചിത്ര, നടാംപാം കോളനിക്കാർക്ക് വേലുപ്പാടം സെന്റ് ജോസഫ് സ്‌കൂളിലാണ് സൗകര്യം ഒരുക്കിയിട്ടുള്ളത്. എലിക്കോട്, ചീനിക്കുന്ന് എന്നിവിടങ്ങളിൽ നിന്നുള്ളവർ പാലപ്പിള്ളിയിലെ ബാലഭവനിലെ ബൂത്തിൽ വോട്ട് രേഖപെടുത്തും. ഒളനപറമ്പ് കോളനിക്കാർ കന്നാറ്റുപാാടം ഗവ. സ്‌കൂളിൽ വോട്ട് ചെയ്യും. ചക്കിപറമ്പ്, എച്ചിപ്പാറ കോളനിക്കാർ എച്ചിപ്പാറ ടൈയ്ബൽ സ്‌കൂളിലാണ് വോട്ട് ചെയ്യുക. കുന്നത്തുപാടം കോളനിക്കാർ വരന്തരപ്പിള്ളി ജനത സ്‌കൂളിലും വോട്ട്‌ചെയും. മറ്റത്തുർ ഗ്രാമപഞ്ചായത്തിലെ കാരിക്കടവ്, ശാസ്താംപൂവം കോളനിക്കാർ ചൊക്കന എസ്റ്റേറ്റ് റിക്രിയേഷൻ ക്ലബിലെ പോളിംഗ് സ്റ്റേഷനിൽ വോട്ട് ചെയ്യും.