sns-mamajam-temple
ഭാഗവത സപ്താഹത്തിന് സ്വാമി ബ്രഹ്മസ്വരൂപാനന്ദ ഭദ്രദീപം തെളിക്കുന്നു

തൃപ്രയാർ: എടമുട്ടം എസ്.എൻ.എസ്. സമാജം ശ്രീ ഭദ്രാചല സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കമായി. സപ്താഹ വേദിയിൽ പ്രതിഷ്ഠിക്കാനുള്ള വിഗ്രഹം എടമുട്ടം സെന്ററിൽ നിന്ന് താളമേളങ്ങളോടെ ക്ഷേത്രത്തിലെത്തിച്ചു. യജ്ഞാചാര്യന്മാരെയും ക്ഷേത്രത്തിലേക്ക് ആനയിച്ചു. സുലോചന ശക്തിധരൻ വിഗ്രഹ സമർപ്പണം നടത്തി. സ്വാമി ബ്രഹ്മസ്വരൂപാനന്ദ ഭദ്രദീപം തെളിയിച്ചു. വിഗ്രഹം ഏറ്റുവാങ്ങലും അനുഗ്രഹ പ്രഭാഷണവും സ്വാമി ബ്രഹ്മസ്വരൂപാനന്ദ നിർവഹിച്ചു. തുടർന്ന് കോട്ടപ്പുറം ശങ്കരനാരായണ ശർമ ഭാഗവത മാഹാത്മ്യ പ്രഭാഷണം നടത്തി. ഡോ: വിഷ്ണുഭാരതീയ സ്വാമി, ക്ഷേത്രം ഭാരവാഹികളായ സുധീർ പട്ടാലി, ജിനൻ ചോലയിൽ, ധർമദേവൻ പാണപറമ്പിൽ എന്നിവർ നേതൃത്വം നൽകി.