വാണിയമ്പാറ: തെങ്ങ്കയറ്റ തൊഴിലാളി തെങ്ങിൽ തെങ്ങിൽനിന്ന് വീണ് മരിച്ചു. എടയ്ക്കാമടം രവി (67) ആണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ എട്ടിനായിരുന്നു അപകടം. അടുക്കളപ്പാറയിൽ സ്വകാര്യ വ്യക്തിയുടെ തെങ്ങിൽ കയറുന്നതിനിടെയായിരുന്നു അപകടം. ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്കും തുടർന്ന് തൃശ്ശൂർ ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ദേവകിയാണ് മരിച്ച രവിയുടെ ഭാര്യ. മക്കൾ: രമേഷ്, രതീഷ്. മരുമക്കൾ: ഇന്ദു, സുനില.