തൃശൂർ: മൂന്ന് ലോക്‌സഭാ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്ന തൃശൂർ ജില്ലയിൽ രാവിലെ മുതൽ കനത്ത പോളിംഗ്. സ്ത്രീകളും യുവ വോട്ടർമാരും ഉൾപ്പെടെയുള്ളവരുടെ നീണ്ട ക്യൂ രാവിലെ ആറരയോടെ പോളിംഗ് ബൂത്തുകളിൽ ദൃശ്യമായി. ഒന്ന് മുതൽ മൂന്ന് മണിക്കൂർ വരെ ക്യൂ നിന്നാണ് പലരും വോട്ട് രേഖപ്പെടുത്തിയത്. സമീപകാല തിരഞ്ഞെടുപ്പുകളിൽ നിന്ന് വ്യത്യസ്തമായി പോളിംഗ് ശതമാനം ഉയരുമെന്നതിന്റെ വ്യക്തമായ സൂചന തുടക്കം മുതൽ ദൃശ്യമായിരുന്നു. രാവിലെയുണ്ടായ തിരക്ക് കണ്ട് മടങ്ങിപ്പോയവർ വൈകുന്നേരം കൂട്ടമായി വോട്ട് ചെയ്യാനെത്തിയതോടെ ഏഴിന് ശേഷം ബൂത്തിന് മുന്നിൽ നീണ്ട ക്യൂ ദൃശ്യമായി. നഗരപ്രദേശങ്ങളിലും ഗ്രാമങ്ങളിലും തീരപ്രദേശങ്ങളിലും സമാനമായിരുന്നു വോട്ടർമാരുടെ തിരക്ക്.

പുലർച്ചെ 7.30 ഓടെ ജില്ലയിലെ 95 ശതമാനം ബൂത്തുകളിലും പോളിംഗ് ആരംഭിച്ചു. എട്ടോടെ മുഴുവൻ ബൂത്തുകളിലും പോളിംഗ് ആരംഭിച്ചതോടെ മിക്കയിടങ്ങളിലും വോട്ടർമാരുടെ നീണ്ടനിര പ്രകടമായി. രാവിലെ 8.31ഓടെ തൃശൂർ ലോക്‌സഭാ മണ്ഡലത്തിലെ ആദ്യ മണിക്കൂറിലെ വ്യക്തമായ പോളിംഗ് ശതമാനം പുറത്തുവന്നു- 5.92. പത്തുമിനിറ്റുകൊണ്ട് പോളിംഗ് 6.12 ആയി ഉയർന്നു. 9.18ഓടെ ജില്ലയിലെ പോളിംഗ് ശതമാനം പുറത്തുവരുമ്പോൾ മുന്നിട്ട് നിന്നത് പുതുക്കാട് നിയമസഭാ മണ്ഡലമായിരുന്നു (13.55). ചേലക്കരയിലായിരുന്നു കുറവ് (11.54). ജില്ലയിൽ ഏറ്റവും കുറവ് വോട്ടർമാരുള്ള തൃശൂർ നിയമസഭാ മണ്ഡലത്തിൽ ഇതേ സമയം 12.61 ശതമാനം പോളിംഗ് രേഖപ്പെടുത്തി. കൂടുതൽ വോട്ടർമാരുള്ള മണലൂർ മണ്ഡലത്തിൽ 12.69 ശതമാനമായിരുന്നു ഈ സമയം പോളിംഗ്.
പത്തര കഴിഞ്ഞതോടെ ചൂട് കൂടിയെങ്കിലും വോട്ടർമാരുടെ തിരക്കിന് കുറവുണ്ടായില്ല. 10. 40ന് ജില്ലയിലെ പോളിംഗ് ശതമാനം 20.63 ആയി ഉയർന്നു. ചാലക്കുടി ലോകസഭാ മണ്ഡലത്തിലെ ചാലക്കുടി നിയമസഭാ മണ്ഡലത്തിലായിരുന്നു (22.21) ഈ സമയം കൂടുതൽ പോളിംഗ് . കൊടുങ്ങല്ലൂരിൽ 11.10ന് 23.26 ശതമാനമായിരുന്നു പോളിംഗ്. ഒരു മണിയോടെ ജില്ലയിൽ കൂടുതൽ പോളിംഗ് നടന്നത് ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിലായിരുന്നു (37.82). തൃശൂരിൽ 36.25ഉം ആലത്തൂരിൽ 35.87ഉം രേഖപ്പെടുത്തി. കനത്ത ചൂടിലും ഉച്ചയ്ക്ക് ഒന്നരയോടെ ജില്ലയിൽ ജില്ലയിൽ 43.67 ശതമാനമായി.

പോളിംഗ് ശതമാനം ഇങ്ങനെ

ഉച്ച കഴിഞ്ഞ് 2.30ന്- ജില്ല- 50.13

ചാലക്കുടി -52, ആലത്തൂർ-49.95, തൃശൂർ 50.23


3.10ന് - ജില്ല- 52.28

ചാലക്കുടി-58.27, തൃശൂർ-56.38, ആലത്തൂർ- 56.07

4.15ന്- ജില്ല -64.01

തൃശൂർ-64, ആലത്തൂർ- 64.31, ചാലക്കുടി- 66.36

5.35ന്- ജില്ല-71.36

തൃശൂർ-71.23, ആലത്തൂർ-72.40, ചാലക്കുടി 73.97

6.15ന് -ജില്ല-74.27

ആലത്തൂർ-75.23, ചാലക്കുടി- 76.47, തൃശൂർ-73.92

7.40ന്- ജില്ല 76.74

തൃശൂർ-76.40, ആലത്തൂർ-78.14, ചാലക്കുടി 78.89

രാത്രി 9ന്-ജില്ല- 77.85

ആലത്തൂർ-76.65, ചാലക്കുടി-79.80, തൃശൂർ- 77.44