മുപ്ലിയം: വരന്തരപ്പിള്ളി പഞ്ചായത്തിലെ മുപ്ലിയം ഉപ്പുഴിയിലെ അംഗൻവാടിയിലെ ബൂത്തിൽ നിറയെ എരുമ മൂട്ടകൾ വോട്ടു ചെയ്യാൻ എത്തിയവരെയും ഉദ്യോഗസ്ഥരെയും ബുദ്ധിമുട്ടിച്ചു. വെയിലിന് ചൂടായതോടെ മൂട്ട ശല്യത്തിന് കുറവായി. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയാണ് സമീപത്തെ റബർ തോട്ടങ്ങളിൽ നിന്നും മൂട്ടകൾ വെളിച്ചം കാണുന്നിടത്തേക്ക് എത്താൻ ഇടയാക്കിയത്. വസ്ത്രങ്ങൾക്കുള്ളിലേക്കും ശരീരത്തിലേക്കും ഇഴഞ്ഞു കയറിയ ഈ ചെറു ജീവികൾ ചിലർക്ക് ചൊറിച്ചിലും നീറ്റലും ഉണ്ടാക്കി.