തൃശൂർ : തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത ജില്ലയിൽ 13 മണ്ഡലങ്ങളിൽ നിന്ന് 130 പേർക്ക് സമ്മാനം ലഭിക്കും. വോട്ട് ചെയ്തവരിൽ നിന്നും ഭാഗ്യശാലിയെ കണ്ടെത്തിയാണ് സമ്മാനം നൽകുക. ജില്ലയിൽ ഓരോ നിയമസഭാ മണ്ഡലത്തിൽ നിന്നും പത്ത് വോട്ടർമാരെയാണ് നറുക്കെടുപ്പിലൂടെ കണ്ടെത്തുക. ബൂത്ത്‌ലെവൽ ഓഫീസർമാർ നൽകിയിട്ടുള്ള സ്ലിപ്പ് വോട്ട് ചെയ്തശേഷം ബൂത്തിൽ സജ്ജമാക്കിയിട്ടുള്ള പ്രത്യേക സമ്മാന ബോക്‌സിൽ നിക്ഷേപിക്കുകയാണ് വോട്ടർമാർ ചെയ്യേണ്ടത്. തിരഞ്ഞെടുക്കുന്ന ഭാഗ്യശാലികൾക്ക് കളക്ടർ ടി.വി. അനുപമയായിരിക്കും സമ്മാനം നൽകുക. സ്വീപ് പദ്ധതിയുടെ ഭാഗമായാണ് വോട്ടർമാർക്കായി സമ്മാനപദ്ധതി ഒരുക്കിയത്.