voting
പൂപ്പത്തി കമ്യൂണിറ്റി ഹാൾ ബൂത്തിൽ വൈകീട്ട് ആറിന് ശേഷം വോട്ടു രേഖപ്പെടുത്താൻ കാത്തിരിക്കുന്ന സ്ത്രീകൾ

മാള: പൊയ്യ പഞ്ചായത്തിൽ പൂപ്പത്തിയിലെ രണ്ട് ബൂത്തുകളിൽ വൈകീട്ട് ആറിന് ശേഷം സ്ത്രീകൾ അടക്കമുള്ളവരുടെ നീണ്ട നിര. പൂപ്പത്തി കമ്മ്യൂണിറ്റി ഹാൾ ബൂത്ത് നമ്പർ 130 ലും പൂപ്പത്തി എ.എൽ.പി സ്കൂൾ ബൂത്ത് നമ്പർ 131ലുമാണ് ഏറ്റവും കൂടുതൽ വോട്ടർമാർ കാത്തുനിന്നത്. ബൂത്ത് നമ്പർ 130 ൽ ആറിന് ശേഷം 114 വോട്ടർമാരാണ് വരിയിൽ ഉണ്ടായിരുന്നത്. ബൂത്ത് നമ്പർ 131 ൽ 137 പേരും പ്രത്യേക സ്ലിപ്പുമായി വോട്ട് ചെയ്യാൻ വരിയിലുണ്ടായിരുന്നു. കമ്മ്യൂണിറ്റി ഹാൾ ബൂത്തിൽ 1,​345 വോട്ടർമാരാണ് ആകെയുണ്ടായിരുന്നത്. പൂപ്പത്തി എൽ.പി സ്കൂളിൽ 1,​118 വോട്ടർമാർ ഉണ്ടായിരുന്നു. 7.10 ഓടെ പോളിംഗ് അവസാനിച്ചു...