ചാലക്കുടി: പോളിംഗ് സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥന്മാർക്ക് ദേഹാസ്വാസ്ഥ്യം. കൊന്നക്കുഴി ഫുഡ് ടെക്‌നോളജി കോളേജിലെ ബൂത്തിലെ ഉദ്യോഗസ്ഥന്മാരായ പ്രേംലാൽ, ജിതേഷ് എന്നിവരാണ് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടത്. രക്ത സമ്മർദ്ദം കൂടിയതിനെ തുടർന്ന് സെക്കൻഡ് പോളിംഗ് ഓഫീസർ പൊയ്യ സ്വദേശി വെളിയംപറമ്പിൽ പ്രേംലാലാണ് ആദ്യം കുഴഞ്ഞു വീണത്. ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടു പോയതിന് പിന്നാലെ ഫസ്റ്റ് പോളിംഗ് ഓഫീസർ ജിതേഷിനും തലകറക്കമുണ്ടായി. ഇയാളെ സെന്റ് ജെയിംസ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇതേത്തുടർന്ന് ഇവിടുത്തെ പോളിംഗ് മന്ദഗതിയിലാവുകയും രാത്രി ഏഴുവരെ നീണ്ടു നിൽക്കുകയും ചെയ്തു.