വിജയപ്രതീക്ഷ വർദ്ധിച്ചു: എ. നാഗേഷ്
തൃശൂർ: ജില്ലയിലെ മുഴുവൻ ബൂത്തുകളിലും മുമ്പെങ്ങുമില്ലാത്ത വിധം സ്ത്രീ വോട്ടർമാരുടെ സാന്നിദ്ധ്യവും ഉയർന്ന പോളിംഗ് ശതമാനവും എൻ.ഡി.എയുടെ വിജയപ്രതീക്ഷ വർദ്ധിപ്പിച്ചിരിക്കുകയാണ്. നിഷ്പക്ഷ വോട്ടുകൾ, തിരഞ്ഞെടുപ്പിൽ നിന്ന് മാറി നിന്ന യുവ വോട്ടർമാർ ഇവരൊക്കെ ഇക്കുറി വോട്ട് ചെയ്യാനെത്തിയത് ഒരു മാറ്റത്തിനുവേണ്ടിയാണ്.
50,000 വോട്ടിന്റെ ഭൂരിപക്ഷം- കെ.കെ. വത്സരാജ്
തൃശൂർ: ഇടതുപക്ഷത്തിന്റെ സ്ത്രീ വോട്ടർമാർ ഇക്കുറി കൂടുതൽ പ്രചാരണത്തിന് ഇറങ്ങിയ തിരഞ്ഞെടുപ്പാണിത്. അതുകൊണ്ട് സ്ത്രീ വോട്ടർ കൂടുതൽ വോട്ട് ചെയ്യാനെത്തിയത് മറ്റൊരു രീതിയിൽ വ്യാഖ്യാനിക്കേണ്ട. പോളിംഗ് ശതമാനം ഉയരുന്നത് ഇടതുപക്ഷത്തിന് ഗുണകരമല്ലെന്നത് പഴയ സങ്കൽപമാണ്. കുറഞ്ഞത് 50,000 വോട്ടിന്റെ ഭൂരിപക്ഷത്തിന് ഇടതുസ്ഥാനാർത്ഥി ജയിക്കും.
എല്ലാം അനുകൂലം: ജോസ് വള്ളൂർ
തൃശൂർ: പോളിംഗ് ശതമാനം എപ്പോഴൊക്കെ ഉയർന്നിട്ടുണ്ടോ അന്നൊക്കെ യു.ഡി.എഫ്. വിജയിച്ച ചരിത്രമാണുള്ളത്. നാട്ടിലെ അക്രമം, വിശ്വാസങ്ങളോടുള്ള അനാദരവ് ഇതിലൊക്കെ വ്യക്തമായ അഭിപ്രായം രേഖപ്പെടുത്തിയ കോൺഗ്രസിനൊപ്പമാണ് സ്ത്രീ വോട്ടർമാരെന്നത് ഇന്നത്തോടെ വ്യക്തമായി. എൻ.ഡി.എ സ്ഥാനാർത്ഥിക്ക് ഒരു ആരവം ഉണ്ടാക്കാൻ കഴിഞ്ഞുവെന്നത് യാഥാർത്ഥ്യമാണ്. പക്ഷെ,അത് വോട്ടായി മാറില്ല.