ഗുരുവായൂർ: കാവീട് എൽ.പി സ്കൂളിലെ ബൂത്തിൽ വിവി പാറ്റിന്റെ തകരാർ മൂലം 15 മിനിറ്റ് പോളിംഗ് തടസപ്പെട്ടു. കുരഞ്ഞിയൂർ സ്കൂളിലെ ബൂത്തിൽ വിവിപാറ്റ് മെഷീൻ തകരാറിലായതിനെ തുടർന്ന് പുതിയ മെഷീൻ എത്തിച്ചാണ് വോട്ടെടുപ്പ് ആരംഭിച്ചത്. കോട്ടപ്പടി ബഥനി സ്കൂളിൽ വോട്ടിംഗ് മെഷീന്റെ തകരാർ മൂലം അര മണിക്കൂറോളം വൈകി. എൽ.എഫ് കോളേജ്, ഗുരുവായൂർ എ.യു.പി സ്കൂൾ, ചൊവ്വല്ലൂർപ്പടി സെന്റ് ജോൺസ് സ്കൂൾ എന്നിവിടങ്ങളിൽ വോട്ടിംഗ് മെഷീന്റെ തകരാർ മൂലം അൽപ സമയം പോളിംഗ് നിറുത്തിവയ്ക്കേണ്ടി വന്നു.