എരുമപ്പെട്ടി: പോൾ ചെയ്ത വോട്ടിന്റെ എണ്ണം യന്ത്രത്തിൽ കുറവു വന്നതായി പരാതി. എരുമപ്പെട്ടി ഗവ. ഹൈസ്‌കൂളിലെ 130, 133 ബൂത്തുകളിലും എൽ.പി സ്‌കൂളിലെ 134ാം ബൂത്തിലുമാണ് രണ്ട് വോട്ട് വീതം യന്ത്രത്തിൽ കുറവ് വന്നത്. ആകെ ആറ് വോട്ടിന്റെ കുറവുണ്ട്. സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷനും പ്രിസൈഡിംഗ് ഓഫീസർക്കും എൽ.ഡി.എഫ് എരുമപ്പെട്ടി പഞ്ചായത്ത് കമ്മിറ്റി പരാതി നൽകി...