കയ്പ്പമംഗലം: കയ്പ്പമംഗലം കമ്പനിക്കടവ് കൂരിക്കുഴി ദേശം ഭഗവതി മഹാക്ഷേത്രത്തിൽ മേട പത്തിനോടനുബന്ധിച്ച് പൊങ്കാല മഹോത്സവം നടത്തി. ക്ഷേത്രം മേൽ ശാന്തി ലിജേഷ്, ശ്രീകുമാർ ശാന്തി എന്നിവർ മുഖ്യ കാർമ്മികത്വം വഹിച്ചു. ക്ഷേത്രം ഭാരവാഹികളായ കെ.കെ. ശേഖരൻ, ദിവാകരൻ കുറുപ്പത്ത്, കെ.ആർ. രഘുനാഥൻ, കെ.എം. വിജയൻ എന്നിവർ നേതൃത്വം നൽകി. നിരവധി സ്ത്രീകൾ ദേവിക്ക് പൊങ്കാല സമർപ്പിക്കാനെത്തി..