മാള: കുഴിക്കാട്ടുശേരി ഗ്രാമികയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കുട്ടികളുടെ സർഗാത്മക സഹവാസ ക്യാമ്പ് വേനൽമഴയ്ക്ക് തുടക്കമായി. 26 ന് സമാപിക്കുന്ന ക്യാമ്പിൽ കുട്ടികൾക്കായി വിവിധ പരിശീലന പരിപാടികൾ നടക്കും. നാടകം, ചിത്രകല, നാടൻപാട്ട്, മാജിക് എന്നിവയെ കുറിച്ചുള്ള ക്യാമ്പാണ് ഒരുക്കിയിട്ടുള്ളത്. കവിയും ചിത്രകാരിയും അദ്ധ്യാപികയുമായ കവിത ബാലകൃഷ്ണൻ വേനൽമഴ ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു. കെ.കെ. സുബ്രഹ്മണ്യൻ അദ്ധ്യക്ഷത വഹിച്ചു. വി.എസ്. ഗിരീശൻ, ടി.സി. നാരായണൻ, ഡോ. വടക്കേടത്ത് പത്മനാഭൻ, വി.കെ. ശ്രീധരൻ, പി.കെ. കിട്ടൻ, കാർത്തികേയൻ മുരിങ്ങൂർ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ഗ്രാമിക ദേശക്കാഴ്ച സാംസ്കാരികോത്സവത്തിന് കൊടികയറി...