കൊടുങ്ങല്ലൂർ: വായനയെ കുറിച്ചും, വായനയുടെ പ്രാധാന്യം, വായനാകുറിപ്പിന്റെ അവലോകനം എന്നിവയോടെ പടിഞ്ഞാറെ വെമ്പല്ലൂർ എം.ഐ.ടി.യു.പി സ്കൂളിൽ വസന്തോത്സവം നടന്നു. പി.ടി.എ പ്രസിഡന്റ് രമേഷ് ബാബുവിന്റെ അദ്ധ്യക്ഷതയിൽ സാഹിത്യകാരൻ ഇ. ജിനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ദിലീപ് കളരിപ്പറമ്പിൽ വായനയെ കുറിച്ചും മറ്റും ക്ളാസെടുത്തു. സെയ്ത് മാസ്റ്റർ, ടി.എസ്. രാജേന്ദ്രൻ മാസ്റ്റർ, ജയ ടീച്ചർ, ഹാജറ തുടങ്ങിയവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് കെ.ആർ. ലത ടീച്ചർ സ്വാഗതവും, റൈഹാനത്ത് ടീച്ചർ നന്ദിയും പറഞ്ഞു..