പുതുക്കാട്: ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് സുധൻ കാരയിലിനെ മർദ്ദിച്ചതിൽ പുതുക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു. സുധനെ മർദ്ദിച്ച സി.പി.എം പ്രവർത്തകനെ അറസ്റ്റ് ചെയ്യണമെന്ന് യോഗം ആവശ്യപ്പെട്ടു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.എം. ബാബുരാജ് അദ്ധ്യക്ഷനായിരുന്നു. കോൺഗ്രസ് നേതാക്കളായ സെബി കൊടിയൻ, സോമൻ മുത്രത്തിക്കര, ഷാജു കാളിയേങ്കര, ജോൺസൺ സാനി, പി. രാമൻകുട്ടി, കെ.ആർ. ഔസേപ്പ്, ടി.വി. പ്രഭാകരൻ, രാജു തളിയപറമ്പിൽ, സിജു പയ്യപ്പിള്ളി എന്നിവർ സംസാരിച്ചു.