മാപ്രാണം : നന്ദിക്കര റൂട്ടിൽ നമ്പ്യാങ്കാവ് ക്ഷേത്രത്തിലേയ്ക്ക് തിരിയുന്നതിന് സമീപത്തായി നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞു. റോഡരികിൽ എതിർവശത്ത് കൂട്ടിയിട്ടിരുന്ന ഇലക്ട്രിക് പോസ്റ്റുകളിൽ ഇടിച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ബുധനാഴ്ച രാവിലെ പത്തരയ്ക്കായിരുന്നു സംഭവം. പൊറത്തിശ്ശേരിയിൽ കല്യാണ ആവശ്യത്തിനായി പോകുകയായിരുന്ന ചാലക്കുടി സ്വദേശികളായി ലിപ്‌സണും ഭാര്യ മെറിനുമാണ് കാറിൽ ഉണ്ടായിരുന്നത്. തലയ്ക്ക് പരിക്കേറ്റ ലിപ്‌സണെയും കാലിന് പരിക്കേറ്റ മെറിനെയും മാപ്രാണം ലാൽ ഹോസ്പിറ്റലിൽ ചികിത്സ തേടി...