ചാലക്കുടിയിൽ 80.44 ശതമാനം

തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അന്തിമ കണക്ക് പ്രകാരം തൃശൂർ ജില്ലയിൽ 78.37 ശതമാനം പോളിംഗ്. ജില്ലയിലെ ലോക്‌സഭാ മണ്ഡലങ്ങളിൽ ചാലക്കുടിയിലാണ് ഏറ്റവും ഉയർന്ന പോളിംഗ്: 80.44ശതമാനം. ആലത്തൂരിൽ 80.33 ശതമാനം പേരും തൃശൂരിൽ 77.86 ശതമാനം പേരും വോട്ട് ചെയ്തു. ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിൽ പുതുക്കാടാണ് ഏറ്റവും ഉയർന്ന പോളിംഗ്: 81.71 ശതമാനം.

ചാലക്കുടി മണ്ഡലത്തിലെ 80.53 ശതമാനം പുരുഷന്മാരും 80.38 ശതമാനം സ്ത്രീകളും 75 ശതമാനം ട്രാൻസ്‌ജെൻഡേഴ്‌സും വോട്ട് ചെയ്തു. ആലത്തൂർ മണ്ഡലത്തിലെ 79.67 ശതമാനം പുരുഷന്മാരും 80.95 ശതമാനം സ്ത്രീകളും 29.41ശതമാനം ട്രാൻസ്‌ജെൻഡേഴ്‌സും തൃശൂർ മണ്ഡലത്തിലെ 76.05 ശതമാനം പുരുഷന്മാരും 79.53 ശതമാനം സ്ത്രീകളും 75 ശതമാനം ട്രാൻസ്‌ജെൻഡേഴ്‌സും വോട്ട് രേഖപ്പെടുത്തി.


നിയമസഭാ മണ്ഡലം തിരിച്ചുള്ള പോളിംഗ് നില ആകെ ശതമാനം, പുരുഷന്മാരുടെ ശതമാനം, സ്ത്രീകളുടെ ശതമാനം, ട്രാൻസ്‌ജെൻഡേഴ്‌സിന്റെ ശതമാനം എന്ന ക്രമത്തിൽ ചുവടെ.


തൃശൂർ ലോക്‌സഭ: ഗുരുവായൂർ 74.36, 68.62, 79.68, പൂജ്യം.

മണലൂർ: 77.96, 74.45, 81.22, പൂജ്യം.

ഒല്ലൂർ: 79.76, 80.69, 78.87, പൂജ്യം.

തൃശൂർ: 74.52, 75.76, 73.39, 50.

നാട്ടിക: 77.56, 75.56, 79.37, 50.

ഇരിങ്ങാലക്കുട: 78.82, 76.92, 80.57, 50.

പുതുക്കാട്: 81.71, 80.49, 82.87, പൂജ്യം.


ആലത്തൂർ ലോക്‌സഭ:

ചേലക്കര: 79.08, 77.99, 80.01, പൂജ്യം.

കുന്നംകുളം: 78.93, 75.98, 81.7, 100.

വടക്കാഞ്ചേരി: 79.36, 79.75, 78.99, 100.


ചാലക്കുടി ലോക്‌സഭ:

കയ്പമംഗലം: 80.2, 78.15, 81.97, 83.33.

ചാലക്കുടി: 77.74, 77.5, 77.97, 100.

കൊടുങ്ങല്ലൂർ: 78.79, 78.09, 79.43, പൂജ്യം.