കയ്പ്പമംഗലം: ദേശീയപാത 66 ൽ രണ്ടിടത്തുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ചെന്ത്രാപ്പിന്നി പതിനേഴാം കല്ലിന് സമീപം നിയന്ത്രണം വിട്ട കാർ പാതയോരത്തെ സൂചനാ ബോർഡിലും പാർട്ടി കൊടിമരത്തിലും ഇടിച്ച് ഡ്രൈവർക്ക് പരിക്ക്. കയ്പ്പമംഗലം സ്വദേശി മായിൻ വീട്ടിൽ ഷാഹുൽ ഹമീദിനാണ് പരിക്കേറ്റത്. ഇയാളെ മൂന്നുപീടികയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാവിലെ ഏഴരയോടെയായിരുന്നു അപകടം. ചളിങ്ങാട് സ്വദേശികളായ കുടുംബവുമൊത്ത് വയനാട് പോയി തിരിച്ചു വരുമ്പോളായിരുന്നു അപകടം. ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണം. കയ്പ്പ്മംഗലം പന്ത്രണ്ടിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് ഒരാൾക്ക് പരിക്കേറ്റു. കയ്പ്പമംഗലം സ്വദേശി മേനോത്ത് പറമ്പിൽ ആനന്ദനാണ് (56) പരിക്കേറ്റത്. ഇയാളെ ആക്ട്‌സ് പ്രവർത്തകർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 8.30 ഓടെയായിരുന്നു അപകടം. തളിക്കുളം സ്വദേശികളാണ് ബൈക്കിലുണ്ടായിരുന്നത്...