ചാലക്കുടി: വോട്ടുകളെല്ലാം പെട്ടിയിലായി, ഇനി മുന്നണികൾക്ക് മനക്കോട്ട കെട്ടാം. ബൂത്ത് അടിസ്ഥാനത്തിൽ നിന്നും കണക്കുകൾ ശേഖരിച്ച നേതൃത്വം തങ്ങളുടെ വിജയ സാദ്ധ്യതയെക്കുറിച്ച് ആത്മവിശ്വാസം പ്രകടിപ്പിക്കുകയാണ്. ചാലക്കുടി അസംബ്ലി മണ്ഡലത്തിൽ നിന്നും യു.ഡി.എഫ് സ്ഥാനാർത്ഥി ബെന്നി ബഹന്നാൻ പതിനായിരത്തിൽ കൂടുതൽ ഭൂരിപക്ഷം നേടുമെന്നാണ് യു.ഡി.എഫിന്റെ അവകാശവാദം.
യു.ഡി.എഫ് കണക്ക് ഇങ്ങനെ
മണ്ഡലത്തിലാകെ +10,000
കോടശേരി പഞ്ചായത്തിൽ +2,500
അതിരപ്പിള്ളിയിൽ +500
പരിയാരത്ത് +2500
മേലൂരിൽ +2500
കൊരട്ടിയിൽ +2000
കാടുകുറ്റിയിൽ +3000
ചാലക്കുടി നഗരസഭയിൽ +5000
കൊടകര പഞ്ചായത്ത് എൽ.ഡി.എഫിന് ഒപ്പം
ഇടത് വിശ്വാസം
മണ്ഡലത്തിലാകെ +5,000
ചാലക്കുടി നഗരസഭയും കാടുകുറ്റി പഞ്ചായത്തും യു.ഡി.എഫിന്
പരിയാരത്ത് നേരിയ മുൻതൂക്കം
കോടശേരിയിൽ +1000 വോട്ട്
കൊടകരയിൽ +2,000
അതിരപ്പിള്ളിയിൽ +500
മേലൂർ, കൊരട്ടി +4,000
കാടുകുറ്റി പിന്നോട്ടടിക്കും
ചാലക്കുടി നഗരസഭ -3000
ബി.ജെ.പി മത്സരിച്ചാൽ
എതിരാളികൾക്ക് നഷ്ടമെന്ന് ഇരു മുന്നണികളും.
അവിസ്മരണീയ പ്രകടനമെന്ന് എൻ.ഡി.എ
വിചാരിക്കാത്തത്ര നേട്ടം മണ്ഡലത്തിൽ ഉണ്ടാക്കും
പരമാവധി വോട്ടുകൾ പെട്ടിയിലാക്കും