കൊടുങ്ങല്ലൂർ: തിരുവള്ളൂർ തിയേറ്റേഴ്സ് പ്രസിഡന്റ് എം.എം. മനോജ് കുമാറിന്റെ എടവിലങ്ങിലുള്ള വീടിന് നേർക്കുണ്ടായ ആക്രമണത്തിൽ തിയേറ്റേഴ്സ് ഭരണ സമിതി പ്രതിഷേധിച്ചു. സ്ത്രീകളും കുട്ടികളുമുൾപ്പെടുന്ന കുടുംബത്തെ ഇത്തരത്തിൽ ആക്രമിച്ച് ഭയപ്പെടുത്തി, പൊതുരംഗത്ത് നിന്നും പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നത് കാടത്തമാണെന്നും ഇതിൽ അടിയന്തര നടപടി വേണമെന്നും യോഗം അധികൃതരോടാവശ്യപ്പെട്ടു. സെക്രട്ടറി പി.ആർ. സലിന്റെ അദ്ധ്യക്ഷതയിൽ ഡോ. കെ.പി. സുമേധൻ, കെ.വി. പ്രദീപ് കുമാർ, പി.എസ്. സലിൻ, കെ.വി. മുരളീധരൻ എന്നിവർ സംസാരിച്ചു...