ചാലക്കുടി: ചിറങ്ങര ഭഗവതി ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിന് കൊണ്ടുവന്ന ആന പാപ്പാനെ തട്ടിയിട്ടത് പരിഭാന്ത്രി പരത്തി. എഴുന്നള്ളിപ്പിന് ശേഷമാണ് കുട്ടിക്കൃഷ്ണൻ എന്ന ആന അനുസരണക്കേട് കാട്ടിയത്. സമീപത്തു നിന്ന പാപ്പാനെ തുമ്പിക്കൈ കൊണ്ട് തട്ടുകയായിരുന്നു. ഇതോടെ സമീപത്തുണ്ടായിരുന്നവർ പരിഭ്രാന്തിയിൽ നാലുഭാഗത്തേക്കും ഓടിമാറി. ഇതിനിടെ മറ്റു പാപ്പാന്മാർ ചേർന്ന് ആനയെ അനുനയിപ്പിച്ചു. പിന്നീട് കുട്ടിക്കൃഷ്ണനെ മറ്റു ചടങ്ങുകളിൽ നിന്നും മാറ്റി.