കൊടുങ്ങല്ലൂർ: എടവിലങ്ങ് പൊടിയൻ ബസാറിൽ സി.പി.ഐ നേതാവ് മണ്ണാട്ടറ മനോജിന്റെ വീട് രാത്രിയിൽ ആക്രമിച്ച സംഘപരിവാർ ഗുണ്ടകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് എൽ.ഡി.എഫ് സംഘടിപ്പിച്ച പ്രതിഷേധ യോഗം ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരന്തരം പ്രകോപനം ഉണ്ടാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ബി.ജെ.പി പ്രവർത്തകർ, തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഉടനെ നടത്തിയ ഈ ആക്രമണം അവരുടെ വർഗീയ ഫാസിസ്റ്റ് മുഖത്തെ തുറന്നുകാട്ടുന്നതാണ്. ഇതിനെതിരെ ജനാധിപത്യസമൂഹം പ്രതികരിക്കണമെന്നും പ്രതിഷേധ യോഗം ആഹ്വാനം ചെയ്തു . സി.പി.എം ലോക്കൽ സെക്രട്ടറി സി.എ. ഷെഫീർ, സി.പി.ഐ ലോക്കൽ സെക്രട്ടറി താജുദ്ദീൻ, സി.പി.എം ഏരിയാ കമ്മിറ്റി അംഗം കെ.കെ. സുരേന്ദ്രൻ, പഞ്ചായത്ത് പ്രസിഡന്റ് എ.പി. ആദർശ് എന്നിവർ സംസാരിച്ചു.