പഴയന്നൂർ: പഴയന്നൂരിൽ സമൂഹ വിവാഹത്തിലൂടെ അഞ്ച് യുവതികൾക്ക് മംഗല്യഭാഗ്യം ലഭിച്ചു. പഴയന്നൂരിലെ കാരുണ്യ സ്പർശം ചാരിറ്റബിൾ ട്രസ്റ്റാണ് സമൂഹ വിവാഹം സംഘടിപ്പിച്ചത്. പഴയന്നൂർ ദാറുസലാം മദ്രസ്സ ഹാളിൽ നടന്ന വിവാഹത്തിൽ സമൂഹത്തിലെ നാനാതുറകളിൽപ്പെട്ട നിരവധിയാളുകൾ പങ്കെടുത്തു. വധൂവരന്മാർക്ക് വസ്ത്രങ്ങളും, ആഭരണങ്ങളും നൽകിയതിനു പുറമേ. 5000 ത്തോളം പേർക്കുള്ള വിവാഹ സൽക്കാരവും കാരുണ്യ സ്പർശം ഒരുക്കിയിരുന്നു. ചടങ്ങിനോടനുബന്ധിച്ച് 1500 ഓളം വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നതിന് മുന്നോടിയായുള്ള ടോക്കണുകളും വിതരണം ചെയ്തു