എരുമപ്പെട്ടി: കുണ്ടന്നൂരിൽ അനധികൃതമായി നെൽവയൽ നികത്തി റോഡ് നിർമ്മിക്കുന്നതായി പരാതി. എരുമപ്പെട്ടി പഞ്ചായത്തിലെ 11-ാം വാർഡ് കുണ്ടന്നൂർ പാടശേഖരത്തിലെ നെൽവയലുകളാണ് വ്യാപകമായി നിരത്തുന്നത്. തണ്ണീർത്തട നിയമങ്ങളെ അവഗണിച്ച് അധികൃതരുടെ അനുമതിയില്ലാതെ പാടം നികത്തി റോഡ് നിർമ്മാണം നടത്തുന്നതിനെതിരെ ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ് കെ. രാജേഷ് കുമാർ വില്ലേജ് ഓഫീസർ, പഞ്ചായത്ത് സെക്രട്ടറി എന്നിവർക്ക് പരാതി നൽകി. ലോഡ് കണക്കിന് കരിങ്കല്ലുപയോഗിച്ചാണ് കൃഷിയിടത്തിന് നടുവിലൂടെ റോഡ് പണിയുന്നത്. ഇത് ചുറ്റുമുള്ള പാടശേഖരങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.