കൊടുങ്ങല്ലർ: പാർലമെന്റ് തിരഞ്ഞടുപ്പ് പ്രവർത്തനത്തിൽ സജീവമായിരുന്ന ബി.ജെ.പി പ്രവർത്തകരെ തിരഞ്ഞുപിടിച്ച് അക്രമിക്കുകയും പൊലീസ് കേസിൽ കുടുക്കുകയും ചെയ്യുന്ന നടപടി പ്രതിഷേധാർഹമാണെന്ന് ബി.ജെ.പി കൊടുങ്ങല്ലൂർ നിയോജക മണ്ഡലം കമ്മിറ്റി. തിരഞ്ഞടുപ്പിൽ തോൽവി മുന്നിൽ കണ്ട് വിറളി പിടിച്ച സി.പി.എം നേതൃത്വത്തിന്റ ആജ്ഞാനുസരണമാണ് പിണറായി പൊലീസിന്റെ ഈ ഒത്താശയെന്നും മേത്തല, മാള, പുത്തൻചിറ ഭാഗങ്ങളിൽ നിന്നുള്ള പ്രവർത്തകർക്ക് നേരെയാണ് ഈ അതിക്രമങ്ങൾ നടക്കുന്നതെന്നും യോഗം കുറ്റപ്പെടുത്തി. ഇതു തുടർന്നാൽ പ്രതിരോധം തീർക്കുമ്പോഴുണ്ടാകുന്ന ഭവിഷ്യത്തുകൾക്ക് പാർട്ടി ഉത്തരവാദി ആയിരിക്കില്ലന്നും ഉത്തരവാദിത്വത്തോട ഇടപെടാൻ പൊലീസ് തയ്യാറാകണമെന്നും പ്രസിഡന്റ് എം.ജി. പ്രശാന്ത് ലാലിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം ആവശ്യപ്പെട്ടു. സെക്രട്ടറി കെ.യു. പ്രേംജി, സി.എം. സദാശിവൻ, ശ്രീജിത്ത്, ശിവറാം എന്നിവർ സംസാരിച്ചു.