കൊടുങ്ങല്ലർ: വട്ടു ഗുളികയെന്ന പേരിൽ അറിയപ്പെടുന്ന മയക്കുമരുന്നുമായി ഒരാളെ എക്സൈസ് സംഘം പിടികൂടി. പൊരിബസാർ ഭാഗത്തുള്ള വടക്കൻവീട്ടിൽ കരീം മകൻ ആഷിക് (27) എന്നയാളെയാണ് വട്ടു ഗുളിക ഇനത്തിൽപ്പെട്ട ഗുളികകളുമായി എക്സൈസ് സംഘം പിടികൂടിയത്. കൊടുങ്ങല്ലൂർ എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ പി.എം. പ്രവീണിന്റെ നേതൃത്വത്തിലുളള സംഘമാണ് വട്ടുഗുളിക വേട്ട നടത്തിയത്. പ്രിവന്റീവ് ഓഫീസർമാരായ കെ.വി. ജിസ്മോൻ, പി.ആർ. സുനിൽകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ടി. രാജേഷ്, സജികുമാർ, പി.കെ. സിജാദ്, വനിതാ എക്സൈസ് ഓഫീസർ ശാലിനി എന്നിവരും സംഘത്തിലുണ്ടായിരുന്നു.