നവകിരൺ ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വോളിബാൾ ടൂർണ്ണമന്റ് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.ആർ. സാംബശിവൻ ഉദ്ഘാടനം ചെയ്യുന്നു.

കയ്പ്പമംഗലം: എടത്തിരുത്തി നവകിരൺ ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ 19-ാം വോളിബാൾ ടൂർണമെന്റ് ആരംഭിച്ചു. തൃശൂർ ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.ആർ. സാംബശിവൻ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബേബി ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു. വോളിബാൾ കോച്ച് പി.സി. രവി മാസ്റ്റർ, ക്ലബ് പ്രസിഡന്റ് പ്രശോഭിതൻ മുനപ്പിൽ എന്നിവർ സംസാരിച്ചു. ഉദ്ഘാടന മത്സരത്തിൽ മൂത്തക്കുന്നം ന്യൂ വോളി ക്ലബ് മതിലകത്തെ പരാജയപ്പെടുത്തി.ചടങ്ങിൽ വിവിധ മേഖലകളിൽ മികച്ച വിജയം കരസ്ഥമാക്കിയവരെ ആദരിച്ചു.