melur

മേലൂരിൽ പഞ്ചായത്തിന്റെയും പ്രാഥമികരോഗ്യകേന്ദ്രത്തിന്റെയും നേതൃത്വത്തിൽ നടന്ന മലമ്പനി ദിനാചരണത്തിന്റെ ഭാഗമായി ഇതരസംസ്ഥാന തൊഴിലാളികളെ പരിശോധിക്കുന്നു.

തൃശൂർ: ലോക മലമ്പനി ദിനാചരണത്തിന്റെ ഭാഗമായി മേലൂർ പഞ്ചായത്തിന്റെയും പ്രാഥമികരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ ഇതരസംസ്ഥാന തൊഴിലാളികൾക്ക് ദേഹപരിശോധന നടത്തി. 46 തൊഴിലാളികളുടെ രക്തസാമ്പിളുകൾ പരിശോധിച്ച് രോഗം ഇല്ലെന്ന് ഉറപ്പു വരുത്തി. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സി.വി. സുനിൽ കുമാർ, കെ.എം. മഞ്ചേഷ്, ജൂനിയർ പബ്ലിക് നഴ്‌സ് പ്രിയ എന്നിവർ നേതൃത്വം നൽകി.