കയ്പ്പമംഗലം: കൂരിക്കുഴി കമ്പനിക്കടവ് യുവധാര ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിഷ്ണു, സൂരജ് മെമ്മോറിയൽ ഫുട്‌ബാൾ ടൂർണമെന്റ് ആരംഭിച്ചു. ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് പി.യു. മിഷാദ് അദ്ധ്യക്ഷത വഹിച്ചു. ടി.കെ. അബ്ദുൾ റഹ്മാൻ വിദ്യാർത്ഥികൾക്ക് പഠനോപകരണം വിതരണം ചെയ്തു.
റിലേയിൽ സ്വർണ മെഡൽ നേടിയ ഷിഹാബിനെ ആദരിച്ചു. പഞ്ചായത്തംഗം എൻ.എസ്. പ്രണവ്, കെ.കെ. അഫ്‌സൽ, കെ.എം. വിജയൻ, മണി കാവുങ്ങൽ, ബിജോയ് കുറുപ്പത്ത്, പ്രജീന ബാനു, കെ.എസ്. സുമോദ്, കെ.എസ്. സുനിൽ എന്നിവർ സംസാരിച്ചു. നിർധന കുടുംബത്തിന് മരുന്ന് വിതരണവും വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പും വിതരണം ചെയ്തു...