തൃശൂർ: തൃശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് നീക്കുന്നതിന് രണ്ട് ദിവസത്തിനകം ഉത്തരവുണ്ടാകുമെന്ന് മന്ത്രി വി.എസ്. സുനിൽ കുമാർ. വനംമന്ത്രിയുമായി പ്രശ്നം ചർച്ച ചെയ്തിട്ടുണ്ട്. വനം വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച് പരിഹാരം ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ആനയെ എഴുന്നള്ളിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിക്കൊണ്ട് ജില്ലാ കളക്ടർ തിരക്കിട്ട് ഉത്തരവ് പുറപ്പെടുവിക്കേണ്ട കാര്യമില്ലായിരുന്നെന്നും മന്ത്രി പറഞ്ഞു.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വിലക്ക് ഏർപ്പെടുത്തിയതിനെതിരെ വ്യാഴാഴ്ച തൃശൂർ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ആലോചനാ യോഗത്തിൽ ശക്തമായ പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. ആനക്കാര്യത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന് ആനയുടമകളുടെ സംഘടനയും ദേവസ്വം ഭാരവാഹികളും വ്യക്തമാക്കി...