kda-care-home-tharakkalli
കെയർ ഹോം പദ്ധതിയുടെ ഭാഗമായി കൊടകര ഫാർമേഴ്‌സ് സഹകരണ ബാങ്ക് നിർമ്മിച്ചു നൽകുന്ന വീടിന് കൊടകര പഞ്ചായത്ത് പ്രസിഡന്റ് പി.ആർ. പ്രസാദൻ തറക്കല്ലിടുന്നു.

കൊടകര: പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് കെയർ ഹോം പദ്ധതിയുടെ ഭാഗമായി കൊടകര ഫാർമേഴ്‌സ് സഹകരണ ബാങ്ക് നിർമ്മിച്ചു നൽകുന്ന അഞ്ച് വീടുകളിൽ അഞ്ചാമത്തേതിന്റെ നിർമാണോദ്ഘാടനം നടത്തി. കൊടകര പഞ്ചായത്തിലെ ഒന്നാം വാർഡിലെ പൂനിലാർക്കാവിൽ കേശവന്റെ ഭാര്യ രുഗ്മിണിക്കായി നിർമ്മിക്കുന്ന വീടിനാണ് തറക്കല്ലിട്ടത്. കൊടകര പഞ്ചായത്ത് പ്രസിഡന്റ് പി.ആർ. പ്രസാദൻ തറക്കല്ലിടൽ നടത്തി. ബാങ്ക് പ്രസിഡന്റ് എ.സി. വേലായുധൻ അദ്ധ്യക്ഷനായി. എം.എ. ശ്രീജേഷ്, മിനി ദാസൻ, എം.ഡി. നാരായണൻ, തോമസ് കണ്ണൂക്കാടൻ എന്നിവർ നേതൃത്വം നൽകി.