മണ്ണുത്തി: റോഡ് മുറിച്ചു കടക്കുന്നതിനിടെ ഗൃഹനാഥൻ കെ എസ് ആർ ടി സി ബസ്സിടിച്ച് മരിച്ചു. കാളത്തോട് കുറയിൽ മദ്രസ ലൈനിൽ കൊട്ടോർ വീട്ടിൽ പരേതനായ സുലൈമാൻ മകൻ ഫസലുല്ലബൈക്കു (60 )ആണ് മരിച്ചത്.
കാളത്തോട് ജുമാമസ്ജിദിനു സമീപമുള്ള സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ കഴിഞ്ഞ ദിവസം വൈകിട്ട് എഴിനായിരുന്നു സംഭവം. തൃശൂരിൽ നിന്നും വേളാങ്കണ്ണിക്ക് പോവുകയായിരുന്ന സൂപ്പർഫാസ്റ്റ് ബസ്സാണ് ഇടിച്ചത്. കരാർ ജോലിക്കാരനായ ഇയാൾ ജോലി കഴിഞ്ഞു വീട്ടിലേക്കു പോകുന്നതിനിടെയായിരുന്നു അപകടം. ഉടനെ ആശുപത്രിയിൽ എത്തിയെങ്കിലും രാത്രി 10 മണിയോടെ മരിച്ചു. ഇടിച്ചതിനു ശേഷം 10 അടിയോളം ഇയാളെ ബസ് വലിച്ചുകൊണ്ടുപോവുകയും ചെയ്തതായി പോലീസ് പറയുന്നു.
ഭാര്യ: നസീറ. ഖബറടക്കം നടത്തി.