food-
മേലൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ കീഴിലുളള വ്യാപാരസ്ഥാപനങ്ങളിൽ ആരോഗ്യവിഭാഗം നടത്തിയ പരിശോധന

തൃശൂർ: മേലൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ കീഴിലുളള വ്യാപാര സ്ഥാപനങ്ങളിൽ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ വൃത്തിഹീനമായ സാഹചര്യങ്ങളിൽ ഭക്ഷണം പാചകം ചെയ്തതിന് രണ്ട് സ്ഥാപനങ്ങൾക്കും ശരിയായ മാലിന്യ സംസ്‌കരണ സംവിധാനമില്ലാത്ത രണ്ട് സ്ഥാപനങ്ങൾക്കും നോട്ടീസ് നൽകി. പുകയില നിയന്ത്രണ നിയമപ്രകാരം പൊതുസ്ഥലത്ത് പുകവലിച്ചതിനും പുകയില രഹിതസ്ഥലം എന്ന ബോർഡില്ലാത്ത സ്ഥാപനങ്ങൾക്കായി 1,800 രൂപ പിഴ ചുമത്തി. മേലൂർ പ്രാഥമിക ആരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടർ കുഞ്ഞിരാമൻ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ കെ. എം. മഞ്ചേഷ്, കെ. എൽ. പദ്മകുമാർ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി. തുടർന്നും പരിശോധനകൾ ഊർജ്ജിതമാക്കുമെന്നും കർശനടപടികൾ സ്വീകരിക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു...