ഇരിങ്ങാലക്കുട : അപകടമേഖലയായ തൊമ്മാന മുതൽ ഐ.ടി.സി വരെയുള്ള സംസ്ഥാന പാതയരികിൽ പാടത്തിന് ഇരുവശവുമായി സുരക്ഷയേകി പൊതുമരാമത്ത് വകുപ്പ് ഗാർഡ് റെയിൽ സ്ഥാപിക്കുന്നു. നിശ്ചിത ദൂരത്ത് റോഡരികിൽ ബലമേറിയ ഇരുമ്പ് തൂണുകൾ സ്ഥാപിച്ചാണ് ഗാർഡ് റെയിൽ പണി പുരോഗമിക്കുന്നത്. തൊമ്മാന മുതൽ വല്ലക്കുന്ന് വരെയുള്ള പാതയ്ക്കരികിൽ മെക്കാഡം റീ ടാറിംഗിന് ശേഷം മാസങ്ങൾക്ക് മുമ്പ് തന്നെ ഗാർഡ് റെയിൽ ഇടത് വശത്ത് സ്ഥാപിച്ചിരുന്നു. എന്നാൽ ഏറെ അപകട സാദ്ധ്യതയും റോഡിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞ നിലയിലുമായ വലതു വശത്ത് ഇത് വരെ ഗാർഡ് റെയിൽ സ്ഥാപിക്കാത്തതിൽ പ്രതിഷേധമുണ്ട്. ഈ ഭാഗത്ത് അപകടത്തിൽപ്പെടുന്ന വാഹനങ്ങൾ പാടത്തേക്ക് മറിയുന്ന സാഹചര്യമാണുള്ളത്.