ഒല്ലൂർ: ഒല്ലൂരിലെ വിവാഹസദ്യയിൽ പങ്കെടുത്ത 80 പേർക്ക് മഞ്ഞപ്പിത്തം. കഴിഞ്ഞ 23ന് നടന്ന വിവാഹസദ്യയിൽ പങ്കെടുത്തവർക്കാണ് മഞ്ഞപ്പിത്തബാധ. ഒല്ലൂർ പട്ടാണിത്തോപ്പ് മേഖലയിൽ നിന്നുള്ള വധുവിന്റെ വീട്ടിൽ നിന്നും വരന്റെ വീടായ മടക്കത്തറയിൽ നിന്നും ഉള്ളവർക്കാണ് മഞ്ഞപ്പിത്തം ബാധിച്ചത്. മഞ്ഞപ്പിത്തം ബാധിച്ചിട്ടുള്ള പലരും ആശുപത്രി വിട്ടിട്ടില്ല. പലരും വീട്ടിലും ചികിത്സയിലാണ്. വധുവിന്റെ വീടിന്റെ ഭാഗത്ത് നിന്ന് വന്നവർക്കാണ് കൂടുതൽ അസുഖം ബാധിച്ചത്. വധൂവരന്മാരുടെ ബന്ധുക്കൾ ഇരുഗൃഹവും സന്ദർശിച്ചിട്ടുള്ളതിനാൽ എവിടെ നിന്നാണ് മഞ്ഞപ്പിത്തം ബാധിച്ചിരിക്കുന്നതെന്ന് കണ്ടെത്തിയിട്ടില്ല എന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു. മഞ്ഞപ്പിത്തം ബാധിച്ചവരിൽ ആറ് പേർ ഇപ്പോഴും ആശുപത്രിയിലാണ്. ആരോഗ്യപ്രവർത്തകർ ഒരാഴ്ചയായി ഒല്ലൂർ മേഖലയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്...