കൊടുങ്ങല്ലൂർ: ശ്രീലങ്കയിലെ ഭീകരാക്രമണത്തിൽ രക്തസാക്ഷികളായവർക്കായി ഇന്ത്യയിലെ ആദ്യ മുസ്ലിം ദേവാലയമായ ചേരമാൻ ജുമാ മസ്ജിദിൽ പ്രത്യേക പ്രാർത്ഥന നടന്നു. ഇന്നലെ ജുമാ നമസ്ക്കാരത്തിനിടയിലായിരുന്നു പ്രത്യേക പ്രാർത്ഥന. മഹല്ല് കമ്മിറ്റി പ്രത്യേകം യോഗം ചേർന്ന് ഭീകരാക്രമണത്തെ അപലപിച്ചു. മഹല്ല് കമ്മിറ്റി ഇരകൾക്കൊപ്പമാണെന്ന് വ്യക്തമാക്കി ശ്രീലങ്കൻ ഹൈക്കമിഷണർക്ക് അനുശോചന സന്ദേശവുമയച്ചു. മഹല്ല് പ്രസിഡന്റ് ഡോ. പി. എ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു...