തൃശൂർ: ബി.ഡി.ജെ.എസ് തൃശൂർ നിയോജക മണ്ഡലം ചേർന്നു. ജില്ലാ കമ്മിറ്റി അംഗം എൻ.വി. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. സുരേഷ് ഗോപി വൻഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് യോഗം വിലയിരുത്തി. നിയോജക മണ്ഡലം പ്രസിഡന്റ്‌ വി.കെ. കാർത്തികേയൻ അദ്ധ്യക്ഷനായി. സെക്രട്ടറി കെ.യു. വേണുഗോപാൽ മുഖ്യപ്രഭാഷണം നടത്തി. ട്രഷറർ അനിൽ പൊന്നാരശ്ശേരി പ്രസംഗിച്ചു. വൈസ് പ്രസിഡന്റ്‌ ബാലകൃഷ്ണൻ പെരിങ്ങാവ് സ്വാഗതവും ജോയിന്റ് സെക്രട്ടറി സന്തോഷ് എ.ടി നന്ദിയും പറഞ്ഞു.