കൊടുങ്ങല്ലൂർ: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം കേരളതീരത്ത് ചുഴലിക്കാറ്റായി മാറാൻ സാദ്ധ്യത ഉള്ളതിനാൽ സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ച് ചർച്ച ചെയ്യാൻ ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ ജനപ്രതിനിധികളുടെ യോഗം വിളിച്ചു ചേർത്തു. ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് ആവശ്യമായ എല്ലാ മുൻകരുതലുകളും എടുത്തിട്ടുണ്ടെന്ന് എം.എൽ.എ അറിയിച്ചു.
എറിയാട് - എടവിലങ്ങ് പഞ്ചായത്തുകളിലെ ജനപ്രതിനിധികൾക്ക് പുറമെ റവന്യൂ, പൊലീസ്, ഫയർഫോഴ്സ് എന്നിവയിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു. വേണ്ടി വന്നാൽ ഷെൽട്ടർ, സ്കൂളുകൾ തുടങ്ങി സുരക്ഷിത സ്ഥലങ്ങളിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിപ്പിക്കാനും യോഗത്തിൽ തീരുമാനമായി. എറിയാട്, എsവിലങ്ങ് പഞ്ചായത്ത് പ്രസിഡന്റുമാരായ പ്രസാദിനി മോഹനൻ, എ.പി. ആദർശ് തുടങ്ങിയവർ സംസാരിച്ചു...