crime-shino
അറസ്റ്റിലായ ഷിനോ

കയ്പ്പമംഗലം:യുവതിയായ വീട്ടമ്മയെ ഫോണിൽ ശല്യം ചെയ്ത യുവാവിനെ കയ്പ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് വളയം മണ്ണൂർ വീട്ടിൽ തോമസ് മകൻ ഷിനോയെയാണ് (29) അഡീഷണൽ എസ്.ഐ. അശോകനും സംഘവും അറസ്റ്റ് ചെയ്തത്.ചളിങ്ങാട് സ്വദേശിനിയായ യുവതിയെ ഫോണിൽ നിരന്തരം ശല്യം ചെയ്യാൻ തുടങ്ങിയതിനെ തുടർന്ന് നൽകിയ പരാതിയിലാണ് ഷിനോയെ അറസ്റ്റ് ചെയ്തത്. പൊലീസ് സംഘത്തിൽ സ്‌നേഹ മോൾ, പ്രബിൻ എന്നിവരും ഉണ്ടായിരുന്നു..