ഒല്ലൂർ: തെരുവ് നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന വൃദ്ധ മരിച്ചു. അവിണിശ്ശേരി കരിമ്പുവളപ്പിൽ പരേതനായ ജോസ് ഭാര്യ സിസിലിയാണ് (82) മരിച്ചത്. ഈസ്റ്റർ ദിനത്തിൽ വീടിന്റെ മുമ്പിൽ ഇരിക്കുകയായിരുന്ന സിസിലിയെ തെരുവ് നായ് കടിക്കുകയായിരുന്നു. തുടർന്ന് മെഡിക്കൽ കോളേജിൽ എത്തിച്ച ഇവർക്ക് പേവിഷ ബാധയ്ക്കുള്ള ചികിത്സ തുടങ്ങിയിരുന്നു. തുടർന്ന് വെള്ളിയാഴ്ച രാത്രിയോടെ മരണം സംഭവിച്ചു. മക്കൾ: പരേതനായ ബേബി, ഷീല. മരുമക്കൾ: ഡെയ്സി, പരേതനായ ബെന്നി...