തൃശൂർ: സഹകരണമേഖലയെ രാഷ്ട്രീയവത്കരിക്കുകയെന്ന ലക്ഷ്യമാണ് കേരള ബാങ്കിന്റെ ഉദയം കൊണ്ട് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മുൻമന്ത്രി ആര്യാടൻ മുഹമ്മദ് പറഞ്ഞു. അർബൻ ബാങ്ക് സ്റ്റാഫ് ഓർഗനൈസേഷൻ സംസ്ഥാന കമ്മിറ്റിയുടെ അവകാശ സംരക്ഷണ കൺവെൻഷൻ പ്രൊഫ. ജോസഫ് മുണ്ടശേരി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ടി.വി. ചാർളി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ടി. ശബരീഷ്‌ കുമാർ, പി.എം. ബാദുഷ, എം.കെ. ബാലകൃഷ്ണൻ, സൈമൺ നടക്കാവുകാരൻ, പി.യു. സുരേഷ് കുമാർ, വല്ലച്ചിറ ഹുസൈൻ, ജോസ് മണ്ണുത്തി എന്നിവർ സംസാരിച്ചു...