പുതുക്കാട്: തൃക്കൂരിൽ വീട്ടിൽ കയറി യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ ഏഴ് ആർ.എസ്.എസ് പ്രവർത്തകരെ പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കൂർ സ്വദേശികളായ പുല്ലാട്ടുപറമ്പിൽ വിഷ്ണു (22), കണ്ണത്തുപറമ്പിൽ അതുൽ (20), കള്ളിയത്ത് അനീഷ് (33), തയ്യിൽ സന്തോഷ് (42), കുഴക്കുംപാടം സുബിൻ (20), കണ്ണത്തുപറമ്പിൽ അക്ഷയ് (23), മുളങ്ങാട്ടുപറമ്പിൽ ഹരീഷ് (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. തൃക്കൂർ കാട്ടിപ്പറമ്പിൽ വീട്ടിൽ വിനീതിനെയാണ് (34) വെട്ടിപ്പരിക്കേൽപ്പിച്ചത്. മാരക പരിക്കേറ്റ ഇയാൾ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിൽ ചകിത്സയിലാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. വ്യക്തി വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു..