ഗുരുവായൂർ: ബ്രഹ്മകുളം ശിവക്ഷേത്രത്തിനടുത്ത് ഉപ്പത്തിൽ മാധവൻ (91) നിര്യാതനായി. 1948 ൽ കൊച്ചി പ്രജാമണ്ഡലം പ്രവർത്തകനായിരുന്നു. ചാവക്കാട് താലൂക്ക് എസ്.എൻ.ഡി.പി യൂണിയൻ കൗൺസിലർ, എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ് അംഗം, ചേലൂർ എസ്.എൻ.ഡി.പി ശാഖാ സെക്രട്ടറി, പോർക്കുളം സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ശ്രീമതി (റിട്ട. അദ്ധ്യാപിക വാക മാലതി യു.പി സ്‌കൂൾ). മക്കൾ: ജീജ (അദ്ധ്യാപിക ജി.എൽ.പി സ്‌കൂൾ കുരഞ്ഞിയൂർ), ജീന. മരുമക്കൾ: ഹരിദാസ്, സത്യവ്രതൻ. സംസ്‌കാരം ഞായറാഴ്ച ഒമ്പതിന് വടൂക്കര എസ്.എൻ.ഡി.പി ശ്മശാനത്തിൽ.