തൃശൂർ: കേരളത്തിലെ ചുമട്ട് തൊഴിലാളികളുടെ തൊഴിലും കൂലിയും സംരക്ഷിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ജില്ലാ ജനറൽ മസ്ദൂർ സംഘ് ( ബി.എം.എസ് ) വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് എ.സി. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സി. കണ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം.കെ. ഉണ്ണിക്കൃഷ്ണൻ റിപ്പേർട്ട് അവതരിപ്പിച്ചു. ടി.സി. സേതുമാധവൻ, കെ.സി. ബാബു, വി.എ. വർഗീസ്, എ.കെ. അറുമുഖൻ, എസ്.കെ. സതീശൻ, ശ്രീരാമൻ പറപ്പൂർ, എൻ.വി. ഘോഷ് എന്നിവർ പ്രസംഗിച്ചു.