പട്ടിക്കാട്: എസ്.എൻ.ഡി.പി യോഗം പീച്ചി യൂണിയൻ തിരഞ്ഞെടുപ്പിൽ പി.കെ. സന്തോഷിന്റെ നേതൃത്വത്തിലുള്ള പാനൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കെ.എസ്. സുബിൻ പ്രസിഡന്റ്, സി.എ. സേതുമാധവൻ വൈസ് പ്രസിഡന്റ്, പി.കെ. സന്തോഷ് സെക്രട്ടറി, സിദ്ധാർത്ഥൻ പൂശ്ശേരി, കെ.യു. ഷാജി എന്നിവർ ബോർഡ് മെമ്പർമാരെയും സുഭദ്ര വാസു, കെ.വി. രാജൻ, എൻ.കെ. ജനാർദ്ദനൻ എന്നിവർ യൂണിയൻ പഞ്ചായത്ത് അംഗങ്ങളായും തിരഞ്ഞെടുക്കപ്പെട്ടു. തിരഞ്ഞെടുക്കപ്പെട്ടവർ റിട്ടേണിംഗ് ഓഫിസർ ഉണ്ണിക്കൃഷ്ണനൊപ്പം വിലങ്ങന്നൂർ ശാഖയിലെ ഗുരുമന്ദിരത്തിൽ എത്തി പ്രാർത്ഥന നടത്തി.